ksspu

കാട്ടാക്കട:കേരളാ സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ കാട്ടാക്കട യൂണിറ്റ് പൊതുയോഗം കരുണാസായി ഡയറക്ടർ ഡോ.എൽ.ആർ.മധുജൻ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് ബി.സുരേന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പ്രസിഡന്റ് വി.രാമചന്ദ്രൻ നായർ സംഘടനാ രേഖ അവതരിപ്പിച്ചു.ബ്ലോക്ക് പ്രസിഡന്റ് വി.സദാശിവൻ നായർ,സെക്രട്ടറി വി.ശശിധരൻ നായർ യൂണിറ്റ് ഭാരവാഹികളായ വി.കലാധരൻ,സി.കൃഷ്ണൻകുട്ടി,കെ.ശശിധരൻ,എസ്.അഗസ്റ്റിൻ,കെ.ശക്തിധരൻ,മേരിജസീന്ത,കെ.വിദ്യാധരൻ,എ.സോളമൻ എന്നിവർ സംസാരിച്ചു.ചടങ്ങിൽ വച്ച് 18വർഷക്കാലം യൂണിറ്റ് പ്രസിഡന്റായിരുന്ന ബി.സുരേന്ദ്രൻ നായരേയും കെ.വിജയകുമാറിനേയും ആദരിച്ചു.പുതിയ ഭാരവാഹികളായി സി.കൃഷ്ണൻകുട്ടി(പ്രസിഡന്റ്),വി.കലാധരൻ(സെക്രട്ടറി)തുടങ്ങി പുതിയ ഭരണ സമിതിയെ യോഗം തിരഞ്ഞെടുത്തു.