കല്ലമ്പലം: 20ന് ഡി.വൈ.എഫ്.ഐ സംഘടിപ്പിക്കുന്ന മനുഷ്യച്ചങ്ങലയുടെ പ്രചാരണാർഥം സൗജന്യ മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും നടത്തി.ചാത്തമ്പറ ചപ്പാത്ത്മുക്കിൽ മെഡിക്കൽ ക്യാമ്പ് ഒ.എസ്.അംബിക എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ മധുസൂദനക്കുറുപ്പ് അദ്ധ്യക്ഷനായി.കരവാരം ബാങ്ക് പ്രസിഡന്റ് പി.കൊച്ചനിയൻ, കെ.ശിവദാസൻ,കെ.എസ്.ജീൻ,വിഷ്ണു,സുധീഷ്‌,അപർണ,ഡോ.ആര്യാ ലക്ഷ്മി,എ.ഒ.ഷജീം തുടങ്ങിയവർ സംസാരിച്ചു. കടുവയിൽ കെ.ടി.സി.ടി ആശുപത്രിയുമായി സഹകരിച്ചാണ് മെഡിക്കൽ ക്യാമ്പ് നടത്തിയത്. സൗജന്യ മരുന്ന് വിതരണവും നടന്നു.