
നെയ്യാറ്റിൻകര: തെരുവ് വിളക്കുകൾ കത്താത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി നെയ്യാറ്റിൻകര കെ.എസ്.ഇ.ബി ഓഫീസിലേക്ക് പന്തംകൊളുത്തി പ്രകടനവും പ്രതിഷേധവും നടത്തി. ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ ഷിബുരാജ്കൃഷ്ണ ഉദ്ഘാടനം ചെയ്തു. രണ്ട് ദിവസത്തിനകം പ്രശ്നം പരിഹരിക്കാമെന്ന ഉദ്യോഗസ്ഥരുടെ ഉറപ്പിൻന്മേൽ സമരം അവസാനിപ്പിച്ചു. കൗൺസിലർമാരായ മഞ്ചന്തല സുരേഷ്, കൂട്ടപ്പന മഹേഷ്, വേണുഗോപാൽ, മരങ്ങലി ബിനു, കല ടീച്ചർ,അജിത,സുമ തുടങ്ങിയവർ പങ്കെടുത്തു.