വക്കം: കാളിദാസയുടെയും വക്കം ഖാദർ റിസർച്ച് ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തിൽ നടത്താറുള്ള പരിപാടിയുടെ ഭാഗമായി വക്കം ഖാദർ സ്മാരക ഹാളിൽ 'നാടക ചരിത്ര പുരുഷൻ - തോപ്പിൽ ഭാസി' എന്ന വിഷയത്തിൽ വക്കം സുധി പ്രബന്ധം അവതരിപ്പിച്ചു.രാമചന്ദ്രൻ കരവാരം അദ്ധ്യക്ഷനായി.സനൽ നീറുവിള,കെ.രാധാകൃഷ്ണൻ, പ്രതീപ് വക്കം, കായിക്കര അശോകൻ, വക്കം മാധവൻ, സത്യദേവൻ വക്കം, യു.പ്രകാശ് വക്കം, കെ.ജയിൻ തുടങ്ങിയവർ പങ്കെടുത്തു. പ്രകാശ് പ്ലാവഴികം, അശോകൻ കായിക്കര എന്നിവർ കവിത അവതരിപ്പിച്ചു.