a

കടയ്ക്കാവൂർ: കുടിവെള്ളക്ഷാമം രൂക്ഷമായതിനെ തുടർന്ന് അഞ്ചുതെങ്ങ് പഞ്ചായത്ത് ഓഫീസ് പൂട്ടിയിട്ട് പ്രതിഷേധിച്ചു. കഴിഞ്ഞ പതിനൊന്ന് ദിവസമായി കുടിവെള്ളം ലഭ്യമാകാത്തതിനാൽ കോൺഗ്രസ് അഞ്ചുതെങ്ങ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഓഫീസിന് പൂട്ടിട്ടത്. പെെപ്പ് വെള്ളം മാത്രം ഏക ആശ്രയമായ പഞ്ചായത്തിൽ അനാവശ്യ പദ്ധതികൾക്ക് വേണ്ടി പണം ചെലവഴിക്കുന്ന ഭരണസമിതി നാട്ടിൽ കുടിവെള്ളം എത്തിക്കുന്നതിൽ ചെലവാകുന്ന രൂപയുടെ കണക്കാണ് പറഞ്ഞുനടക്കുന്നതെന്നും പ്രതിപക്ഷം ആരോപിച്ചു.കുടിവെള്ളം മുടങ്ങിയ പ്രദേശങ്ങളിൽ ടാങ്കറിൽ വെള്ളമെത്തിക്കാനുളള ശ്രമങ്ങൾ പോലും ഉണ്ടാകാത്തതിനാലാണ് പഞ്ചായത്ത് ഓഫീസ് ജീവനക്കാരെയുൾപ്പെടെ പൂട്ടിയിട്ട് പ്രതിഷേധിച്ചത്.കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജൂഡ്ജോർജ്,പാർലമെന്ററി പാർട്ടി ലീഡർ യേശുദാസ് സ്റ്റീഫൻ,ഷെറിൻ ജോൺ,നൗഷാദ്, പഞ്ചായത്ത് മെമ്പർമാരായ ദിവ്യ,ശീമാലെനിൽ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.