ആറ്റിങ്ങൽ: ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ കാസർകോട് മുതൽ തിരുവനന്തപുരം വരെ നടത്തുന്ന മനുഷ്യച്ചങ്ങലയിൽ ലോട്ടറി തൊഴിലാളികളും അണിചേരണമെന്ന് ലോട്ടറി ഏജന്റ് ആൻഡ് സെല്ലേഴ്സ് യൂണിയൻ ആറ്റിങ്ങൽ ഏരിയ കൺവെൻഷൻ ആവശ്യപ്പെട്ടു. ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി.എസ്.ബിന്ദു ഉദ്ഘാടനം ചെയ്തു. ആർ.ധർമ്മശീലൻ,​യൂണിയൻ ജില്ല ജനറൽ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ,യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം ജെ.അൻഷാദ്,കെ.മുരളീധരൻ നായർ,എം.ലത്തീഫ് തുടങ്ങിയവർ പങ്കെടുത്തു. കെ.മുരളീധരൻ നായരെ പ്രസിഡന്റായും ആർ.ധർമ്മശീലനെ സെക്രട്ടറിയായും ബാബുവിനെ ട്രഷററായും യോഗം തിരഞ്ഞെടുത്തു.