കല്ലമ്പലം: ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ നടത്തുന്ന മനുഷ്യച്ചങ്ങലയുടെ ഭാഗമായി ഡി.വൈ.എഫ്.ഐ നാവായിക്കുളം മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാൽനട പ്രചരണ ജാഥ സംഘടിപ്പിച്ചു.ഇരുപത്തെട്ടാംമൈലിൽ നിന്നാരംഭിച്ച ജാഥ സി.പി.ഐ ഏരിയാ കമ്മിറ്റിയംഗം ജി.രാജു ഉദ്ഘാടനം ചെയ്തു.മേഖലാ സെക്രട്ടറി അനന്തു ജാഥാ ക്യാപ്റ്റനും ട്രഷറർ ഷാനി വൈസ് ക്യാപ്റ്റനും പ്രസിഡന്റ് അജ്മൽ മാനേജരുമായ ജാഥ പൈവേലിക്കോണത്ത് സമാപിച്ചു.ബ്ലോക്ക് സെക്രട്ടറി ജിനേഷ്, ലോക്കൽ സെക്രട്ടറി സലിംകുമാർ എന്നിവർ സംസാരിച്ചു.