തിരുവനന്തപുരം: എസ്.യു.സി.ഐയുടെ നേതൃത്വത്തിൽ 19,21 തീയതികളിൽ നായനാർ പാർക്കിൽ ലെനിൻ ചരമശതാബ്ദി ആചരിക്കും.19ന് രാവിലെ 11ന് ഫോട്ടോപോസ്റ്റർ എക്സിബിഷൻ എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) പൊളിറ്റ്ബ്യൂറോ അംഗം അമിതാവ് ചാറ്റർജി ഉദ്ഘാടനം ചെയ്യും.വൈകിട്ട് 4ന് 'ലെനിൻ അടിത്തറയിട്ട പുതു ലോകം' എന്ന വിഷയത്തിൽ സെമിനാർ നടക്കും. എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) കർണാടക സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.എൻ.ശ്രീറാം മുഖ്യപ്രസംഗം നടത്തും.20ന് വൈകിട്ട് 4ന് തമ്പാനൂരിൽ നിന്ന് പ്രകടനവും യുവകമ്മ്യൂണിസ്റ്റ് ദളമായ കോംസമോൾ വോളന്റിയേഴ്സിന്റെ പരേഡും നടത്തും. 21ന് വൈകിട്ട് 4ന് ലെനിൻ ചരമശതാബ്ദി ആചരണസമിതിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന കവി സമ്മേളനം പാർത്ഥസാരഥിവർമ്മ ഉദ്ഘാടനം ചെയ്യും.