startup

തിരുവനന്തപുരം: കേന്ദ്ര വാണിജ്യ മന്ത്രാലയവും സ്റ്റാർട്ടപ്പ് ഇന്ത്യയും സംയുക്തമായി ഏർപ്പെടുത്തിയ ദേശീയ സ്റ്റാർട്ടപ്പ് റാങ്കിംഗിൽ ഏറ്റവും മികച്ച പ്രകടനത്തിനുള്ള പുരസ്‌കാരം കേരളത്തിന്. കഴിഞ്ഞ മൂന്നുതവണകളിൽ ടോപ് പെർഫോമർ പദവി നേടിയ കേരളം ഇതാദ്യമായാണ് പരമോന്നത പുരസ്‌ക്കാരം സ്വന്തമാക്കുന്നത്. ദേശീയ സ്റ്റാർട്ടപ്പ് ദിനത്തിൽ കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയലാണ് പുരസ്‌ക്കാരം പ്രഖ്യാപിച്ചത്. സ്റ്റാർട്ടപ്പുകൾ, വിദ്യാർത്ഥികൾ, വനിതാ സംരംഭകർ എന്നിവർക്ക് നൽകുന്ന പിന്തുണയാണ് പുരസ്‌കാരത്തിന് അർഹമാക്കിയത്. ചടുലമായ സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥയും നൂതന ഇൻകുബേഷൻ സംവിധാനങ്ങളുമാണ് അംഗീകാരത്തിലേക്ക് നയിച്ചതെന്ന് കേരള സ്റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒ അനൂപ് അംബിക പറഞ്ഞു. വിഭവശേഷി വികസനം, നിക്ഷേപ നേതൃത്വം, സംഭരണ നേതൃത്വം, സുസ്ഥിര വികസനം, ഇൻകുബേഷൻ, മെന്റർഷിപ്പ് സേവനങ്ങൾ, നൂതനത്വം എന്നീ മേഖലകളിലാണ് അംഗീകാരം. മൊത്തം 5000ലധികം സ്റ്റാർട്ടപ്പുകളാണ് കെ.എസ്.യു.എമ്മിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

വാ​ണി​ജ്യ​ ​മ​ന്ത്രാ​ല​യ​ത്തി​ന്റെ​ ​അം​ഗീ​കാ​രം​ ​അ​ഭി​മാ​ന​ക​ര​മെ​ന്ന് ​മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ന്ദ്ര​ ​വാ​ണി​ജ്യ,​ ​വ്യ​വ​സാ​യ​ ​മ​ന്ത്രാ​ല​യ​ത്തി​ന്റെ​ 2022​ ​ലെ​ ​ദേ​ശീ​യ​ ​സ്റ്റാ​ർ​ട്ട​പ്പ് ​റാ​ങ്കിം​ഗി​ൽ​ ​ല​ഭി​ച്ച​ ​ഒ​ന്നാം​ ​സ്ഥാ​നം​ ​ഏ​റെ​ ​അ​ഭി​മാ​ന​ക​ര​മാ​ണെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ.​ ​ഗു​ജ​റാ​ത്ത്,​ ​ത​മി​ഴ്നാ​ട്,​ ​ക​ർ​ണാ​ട​ക​ ​സം​സ്ഥാ​ന​ങ്ങ​ളോ​ടൊ​പ്പ​മാ​ണ് ​കേ​ര​ളം​ ​ഒ​ന്നാം​ ​സ്ഥാ​നം​ ​പ​ങ്കി​ട്ട​ത്.​ ​ഇ​തി​നു​ ​മു​ൻ​പു​ള്ള​ ​വ​ർ​ഷ​ങ്ങ​ളി​ലും​ ​കേ​ര​ളം​ ​മു​ൻ​നി​ര​യി​ലാ​യി​രു​ന്നു.
നി​ല​വാ​ര​മു​ള്ള​തും​ ​മി​ക​വു​റ്റ​തു​മാ​യ​ ​സ്റ്റാ​ർ​ട്ട​പ്പ് ​ഇ​ക്കോ​സി​സ്റ്റ​മൊ​രു​ക്കാ​ൻ​ ​കേ​ര​ള​ ​സ്റ്റാ​ർ​ട്ട​പ്പ് ​മി​ഷ​ൻ​ ​സ്വീ​ക​രി​ച്ച​ ​ന​ട​പ​ടി​ക​ൾ​ക്കു​ള്ള​ ​അം​ഗീ​കാ​ര​മാ​ണ് ​ഈ​ ​ഒ​ന്നാം​ ​സ്ഥാ​നം.​ ​ലോ​കോ​ത്ത​ര​ ​നി​ല​വാ​ര​മു​ള്ള​ ​ഇ​ൻ​കു​ബേ​ഷ​ൻ​ ​സൗ​ക​ര്യ​ങ്ങ​ളും​ ​സൂ​പ്പ​ർ​ ​ഫാ​ബ് ​ലാ​ബും​ ​സാ​മ്പ​ത്തി​ക​ ​പി​ന്തു​ണ​യു​മ​ട​ക്കം​ ​സ്റ്റാ​ർ​ട്ട​പ്പ് ​സം​രം​ഭ​ക​ർ​ക്കാ​യി​ ​ഒ​രു​പാ​ട് ​സം​വി​ധാ​ന​ങ്ങ​ളാ​ണ് ​കേ​ര​ള​ത്തി​ൽ​ ​ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.