വർക്കല: ഗവ.താലൂക്ക് ആശുപത്രിയിലെ വനിതാ ഫാർമസിസ്റ്റിനെ ഡ്യൂട്ടി സമയത്ത് അസഭ്യം പറയുകയും മോശമായി പെരുമാറുകയും ചെയ്തതിൽ പ്രതിഷേധിച്ച് ആശുപത്രി സ്റ്റാഫ് കൗൺസിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചു.ആശുപത്രി സൂപ്രണ്ട് ഡോ.അനിൽ.വി ഉദ്ഘാടനം ചെയ്തു.സ്റ്റാഫ് കൗൺസിൽ പ്രസിഡന്റ് ഡോ.സുനിൽ മോഹൻ,ഫാർമസി സ്റ്റോർ കീപ്പർ അനിത ഡി.എൻ,നഴ്സിംഗ് സൂപ്രണ്ട് ആനിയമ്മ തുടങ്ങിയവർ പങ്കെടുത്തു.