
വെഞ്ഞാറമൂട്: വെഞ്ഞാറമൂട് മാണിക്കോട് മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം ഫെബ്രുവരി 24ന് ആരംഭിച്ച് മാർച്ച് 8ന് സമാപിക്കും. വെഞ്ഞാറമൂട്ടിലെ ശിവരാത്രി മഹോത്സവത്തിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ആരംഭിച്ച സ്വാഗതസംഘം ഓഫീസ് ക്ഷേത്ര മേൽശാന്തി രാധാകൃഷ്ണൻ പോറ്റിയുടെ കാർമ്മികത്വത്തിൽ സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് എൻ.കൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു.നെല്ലനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീനാ രാജേന്ദ്രൻ,വാർഡ് മെമ്പർ ഉഷാകുമാരി,ക്ഷേത്ര അഡ്വൈസറി കമ്മിറ്റി പ്രസിഡന്റ് ബി.അർജ്ജുനൻ സരോവരം,വൈസ് പ്രസിഡന്റ് രാജൻ തൈക്കാട്,കമ്മിറ്റി അംഗങ്ങളായ തുളസി പി.നായർ,എം.വി.സോമൻ,അജയകുമാർ, അതിൽ കൂമാർ വയ്യേറ്റ്, ഹരി,സുനി,ശ്രീജിത് എന്നിവർ പങ്കെടുത്തു.