1

പൂവാർ: കാഞ്ഞിരംകുളം ഗവ.എൽ.പി സ്കൂളിൽ എം.എൽ.എ ഫണ്ടുപയോഗിച്ച് നിർമ്മിക്കുന്ന ഓപ്പൺ എയർ ഓഡിറ്റോറിയത്തിന്റയും പ്രവേശന കവാടത്തിന്റെയും നിർമ്മാണ പ്രവർത്തികളുടെ ഉദ്ഘാടനം എം.വിൻസെന്റ് എം.എൽ.എ നിർവഹിച്ചു.എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 30 ലക്ഷം രൂപ ചെലവഴിച്ച് നടത്തുന്ന ഈ പ്രവർത്തി 2023-2024 അദ്ധ്യായന വർഷം തന്നെ പൂർത്തിയാകുമെന്ന് എം.എൽ.എ അറിയിച്ചു.കാഞ്ഞിരംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈലജ കുമാരി,ജില്ലാപഞ്ചായത്ത് അംഗം അഡ്വ.സി.കെ.വത്സലകുമാർ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ.ഡി.സുനീഷ്, പഞ്ചായത്ത് മെമ്പർമാരായ നിർമ്മല തങ്കരാജ്,ശ്രീലക്ഷ്മി,കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് തങ്കരാജ് എന്നിവർ പങ്കെടുത്തു.