
തിരുവനന്തപുരം: കേരള ഹോട്ടൽ റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന ബി.ജയധരൻനായരുടെ നിര്യാണത്തിൽ കെ.എച്ച്.ആർ.എ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണയോഗം സി.കെ.ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.നെയ്യാറ്റിൻകര ടീച്ചേഴ്സ് ഹാളിൽ നടന്ന ചടങ്ങിൽ കെ.എച്ച്.ആർ.എ ജില്ലാ പ്രസിഡന്റ് ബി.മധുസൂദനൻ നായർ അദ്ധ്യക്ഷത വഹിച്ചു. നെയ്യാറ്റിൻകര നഗരസഭ ചെയർമാൻ രാജ്‌മോഹനൻ, നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ.ഷിബു,ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസ് ഫ്രാങ്ക്ലിൻ , കൗൺസിലർമാരായ ആർ.അജിത, മഹേഷ്, ഏകോപന സമിതി പ്രസിഡന്റ് മഞ്ചത്തല സുരേഷ്, കെ.എച്ച്.ആർ.എ സംസ്ഥാന രക്ഷാധികാരി ജി.സുധീഷ് കുമാർ, സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി വി.കേശവൻകുട്ടി, ബി.ജെ.പി സംസ്ഥാന സമിതി അംഗം എൻ.കെ.ശശി,നെയ്യാറ്റിൻകര സനൽ, ഗാന്ധിമിത്രം മണ്ഡലം ചെയർമാൻ ജയചന്ദ്രൻ നായർ, മണലൂർ ശിവപ്രസാദ്, ബ്ലോക്ക് പ്രസിഡന്റ് അപണീദ്രകുമാർ, ഫ്രാൻസ് സെക്രട്ടറി എസ്.കെ.ജയകുമാർ, വ്യാപാരിസമിതി പ്രസിഡന്റ് മണികണ്ഠൻ, മഞ്ചവിളാകം ജയകുമാർ, കെ.എച്ച്.ആർ.എ വർക്കിംഗ് പ്രസിഡന്റുമാരായ ബി.വിജയകുമാർ, എ.രാധാകൃഷ്ണൻ, സംസ്ഥാന സെക്രട്ടറി വീരഭദ്രൻ,നെയ്യാറ്റിൻകര മേഖലാ പ്രസിഡന്റ് ഹരികുമാർ, ജില്ലാ സെക്രട്ടറി പി.എസ്.സജീവ്കുമാർ തുടങ്ങിയവർ പങ്കെടുത്തു.