hi

വെഞ്ഞാറമൂട്: അയ്യപ്പ ഭക്തന്മാർ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് എതിർദിശയിൽ നിന്ന് വരികയായിരുന്ന കാറിലും സ്കൂട്ടറിലും ഇടിച്ചശേഷം റോഡിന്റെ സുരക്ഷാ ഭിത്തിയിൽ ഇടിച്ചു നിന്നു.ആളപായമില്ല. ഇന്നലെ പുലർച്ചെ 7.30ന് സംസ്ഥാനപാതയിൽ ആലന്തറ ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിന് സമീപത്ത് വച്ചായിരുന്നു അപകടം. തമിഴ്നാട് ഊട്ടി സ്വദേശികളായ അയ്യപ്പ ഭക്തന്മാർ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്.കാരേറ്റ് ഭാഗത്ത് നിന്ന് വെഞ്ഞാറമൂട് ഭാഗത്തേയ്ക്ക് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് എതിർദിശയിൽ നിന്നു വരികയായിരുന്ന കാറിലും സ്കൂട്ടറിലും ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ കാറുകളുടെ മുൻവശം ഭാഗീകമായി തകർന്നു. ഡ്രൈവർ മയങ്ങിപ്പോയതാകാം അപകട കാരണമെന്ന് പൊലീസ് പറഞ്ഞു.