# ഏറ്റെടുത്തത് 747 കോടി രൂപയ്ക്ക്
തിരുവനന്തപുരം: അമേരിക്കയിലെ അറ്റ്ലാന്റ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹോട്ടൽ ആൻഡ് ട്രാവൽ ടെക്‌നോളജി കമ്പനിയായ എബൗ പ്രോപ്പർട്ടി സർവീസസിനെ (എ.പി.എസ്) ഐ.ബി.എസ് സോഫ്റ്റ്‌വെയർ ഏറ്റെടുത്തു. 90 ദശലക്ഷം ഡോളറിനാണ് (747 കോടിയോളം രൂപ) ഇടപാട്. ട്രാവൽ ഹോസ്പിറ്റാലിറ്റി സോഫ്റ്റ്‌വെയർ സേവനരംഗത്ത് ആഗോള മേധാവിത്വം ഉറപ്പിക്കാനും ആഗോള ഹോട്ടൽ ശൃംഖല, റിസോർട്ടുകൾ, ഗെയിമിംഗ് വിപണി എന്നീ മേഖലകളിൽ പരിധിയില്ലാത്ത ഇടപാടുകൾ നടത്താനാകുന്ന ഏകീകൃത സംവിധാനമുള്ള ഏക സോഫ്റ്റ്‌വെയർ സേവനദാതാക്കളായും ഇതോടെ ഐ.ബി.എസ്. മാറും. ലോകത്തിലെ ഏറ്റവും മികച്ച 36,000 ഹോട്ടലുകളും റിസോർട്ടുകളും ഉപയോഗിച്ചുവരുന്ന ഐ.ബി.എസിന്റെ സോഫ്റ്റ്‌വെയറിനൊപ്പം കോൾ സെന്റർ, ഡിമാൻഡ് സൈഡ് സൊല്യൂഷൻസ് എന്നിവയും കൂട്ടിച്ചേർക്കാൻ ഈ ഏറ്റെടുക്കലോടെ സാധിക്കും.