assan

ആര്യനാട്:എസ്.എൻ.ഡി.പി.യോഗം വെള്ളാപ്പള്ളി നടേശൻ ധന്യ സാരഥ്യ രജത ജൂബിലി ആര്യനാട് യൂണിയനിൽ കുമാരനാശാന്റെ നൂറാം ചരമദിനാചരണം യൂണിയൻ സെക്രട്ടറി പരുത്തിപ്പള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.യൂണിയൻ പ്രസിഡന്റ് വീരണകാവ് സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ വൈസ് പ്രസിഡന്റ് മീനാങ്കൽ സന്തോഷ്,യൂണിയൻ പഞ്ചായത്ത്കമ്മിറ്റിയംഗം പറണ്ടോട് മുകുന്ദൻ, കൗൺസിലർമാരായ കൊറ്റംപള്ളി ഷിബു,കൊക്കോട്ടെല ബിജു കുമാർ, വനിതാസംഘം യൂണിയൻ കൗൺസിലർ ഉത്തരംകോട് കൃഷ്ണമ്മ തുടങ്ങിയവർ സംസാരിച്ചു.