വെള്ളനാട്: പഞ്ചായത്തിൽ ആരംഭിച്ച രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജിയുടെ ലാബോറട്ടറി സർവീസിന്റെ ഉദ്ഘാടനം അടൂർ പ്രകാശ്.എം.പി നിർവ്വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.രാജലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു.

ലാബിന്റെ ഉദ്ഘാടന ചടങ്ങിൽ ജില്ലാ പഞ്ചായത്തംഗം പ്രതിഷേധിച്ചു.ഉദ്ഘാടന നോട്ടിസിൽ ജില്ലാ പഞ്ചായത്തംഗത്തിന്റെ പേര് ഉൾപ്പെടുത്തിയില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.ലാബിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് 16 മുതൽ 18 വരെ പഞ്ചായത്ത് സൗജന്യ പരിശോധനകൾ നിർത്തുകയാണെന്ന് ലാബ് അധികൃതർ അറിയിച്ചതോടെ പ്രതിഷേധവുമായി സി.പി.എം രംഗത്തെത്തി. പഞ്ചായത്തംഗങ്ങളായ വി.എസ്.ശോഭൻ കുമാർ, എസ്.കൃഷ്ണകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. 300 രൂപ വരെയുള്ള പരിശോധനകൾ ഇന്നും നാളെയും സൗജന്യമായി ഉണ്ടായിരിക്കുമെന്ന് വൈസ് പ്രസിഡന്റ് വെള്ളനാട് ശ്രീകണ്ഠൻ അറിയിച്ചു.