പോത്തൻകോട്: ചിറയിൻകീഴ് റെയിൽവേ മേൽപാലത്തിന്റെ പണി അടിയന്തരമായി പൂർത്തീകരിക്കണമെന്ന് ആർ.ജെ.ഡി ചിറയിൻകീഴ് നിയോജക മണ്ഡലം നേതൃസമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു.ആർ.ജെ.ഡി സംസ്ഥാന കമ്മിറ്റി അംഗം പ്രദീപ്ദിവാകരൻ അദ്ധ്യക്ഷത വഹിച്ചു. ആർ.ജെ.ഡി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ പ്രസിഡന്റ് മലയിൻകീഴ് ചന്ദ്രൻ നായർ യോഗം ഉദ്ഘാടനം ചെയ്തു. പുതിയ മണ്ഡലം കമ്മിറ്റി പ്രസിഡന്റായി പി.കെ. ബിജുവിനെയും ജില്ലാ സമിതി അംഗങ്ങളായി ബി.ശശിധരൻ,ബിജു ശാർക്കര എന്നിവരെയും യോഗം തിരഞ്ഞെടുത്തു. ഷാനു,കുന്നിൽ നൗഷാദ്,ബാബുമുളമൂട് എന്നിവർ സംസാരിച്ചു.