
കിളിമാനൂർ:കിളിമാനൂർ ബി.ആർ.സിയുടെ നേതൃത്വത്തിൽ പ്ലസ് വൺ കൊമേഴ്സ് വിദ്യാർത്ഥികൾക്കായുള്ള ത്രിദിന ശില്പശാല ഐഡിയ 23 സംഘടിപ്പിച്ചു.കിളിമാനൂർ പ്രോജക്ട് കോ ഓർഡിനേറ്റർ നവാസ്.കെ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പ്രോജക്ട് കോഓർഡിനേറ്റർ ജവാദ്.എസ് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രോഗ്രാം ഓഫീസർ ഷാഹിന.കെ,വിദ്യാഭ്യാസ ഉപജില്ലാ ഓഫീസർ പ്രദീപ്.വി .എസ്,ഡയറ്റ് സീനിയർ ലക്ചറർ ഡോ.വി.സുലഭ എന്നിവർ സംസാരിച്ചു.ഹയർ സെക്കൻഡറി,വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രിൻസിപ്പൽമാരായ നൗഫൽ.എ,നിസാം.പി, സജീന,ആർ.പിയായ സുനിത.ബി.എസ്,എന്നിവർ പങ്കെടുത്തു.സി.ആർ.സി കോ-ഓർഡിനേറ്റർ സ്മിത. പി.കെ സ്വാഗതം പറഞ്ഞ ചടങ്ങിന് ആർ.പി.അനീഷ്.എം.ജെ.നന്ദി പറഞ്ഞു.