വിതുര: തൊളിക്കോട് പഞ്ചായത്തിലെ പുളിച്ചാമല ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ നടത്തിപ്പിൽ വൻക്രമക്കേട് നടന്നതായി ഒാഡിറ്റ് റിപ്പോർട്ട്. സംഘം സെക്രട്ടറി 11.12 ലക്ഷം രൂപയുടെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്നാണ് ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ നിന്നുള്ള സംഘം നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. തുക സെക്രട്ടറിയുടെ പക്കൽ നിന്ന് ഇൗടാക്കാനാണ് നിർദ്ദേശം.