വെഞ്ഞാറമൂട്: പിക്കപ്പ് മറിഞ്ഞ് ഹരിതകർമ്മ സേനാംഗങ്ങൾക്ക് പരിക്ക്.പുല്ലമ്പാറ പഞ്ചായത്തിലെ ഹരിതകർമ്മ സേനാംഗങ്ങളായ പാലംകോണം ലക്ഷംവീട് കോളനിയിൽ മിനി (44), പരിക്കപ്പാറ ഇലവൻകോട് സ്വദേശി റജില, കൂത്തുപറമ്പ് എ.ജി ഭവനിൽ റീന (40) എന്നിവർക്കാണ് പരിക്കേറ്റത്.കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടിന് തേമ്പാമൂട് ജംഗ്ഷന് സമീപം വച്ചായിരുന്നു അപകടം.വാർഡുതല പ്ലാസ്റ്റിക് മാലിന്യശേഖരണവും കഴിഞ്ഞ് എം.സി.എഫുകളിലെ പ്ലാസ്റ്റിക്ക് എടുക്കുന്നതിന് പോകുമ്പോൾ ഇറക്കത്തിൽ നിയന്ത്രണം വിട്ട് പിക്കപ്പ് മറിയുകയായിരുന്നു.തുടർന്ന് വിവരമറിഞ്ഞെത്തിയ പഞ്ചായത്ത് പ്രസിഡന്റും അംഗങ്ങളും ചേർന്ന് പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു.