തിരുവനന്തപുരം: ജയിന്റ്‌സ് വെൽഫെയർ ഫൗണ്ടേഷൻ ഇന്റർനാഷണൽ കൺവെൻഷൻ നാളെ മുതൽ 21 വരെ നേമം അൽസാജ് കൺവെൻഷൻ സെന്ററിൽ നടക്കുമെന്ന് കൺവെൻഷൻ ചെയർമാൻ കെ.നന്ദകുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.19ന് കൾച്ചറൽ പ്രോഗ്രോമുകൾ വിഴിഞ്ഞം പോർട്ട് എം.ഡി ദിവ്യ.എസ്.അയ്യർ ഉദ്‌ഘാടനം ചെയ്യും. 20 ന് ഔദ്യോഗിക ഉദ്‌ഘാടനം ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള നിർവഹിക്കും.തിരുവിതാംകൂർ രാജകുടുംബാംഗം അശ്വതി തിരുനാൾ ഗൗരി ലക്ഷ്‌മി ഭായി മുഖ്യാതിഥിയാകും.മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ അവാർഡുകൾ വിതരണം ചെയ്യും.21ന് സമാപന സമ്മേളനം മുൻ മുഖ്യ വിവരാവകാശ കമ്മിഷണർ വിൻസൺ എം.പോൾ ഉദ്‌ഘാടനം ചെയ്യും.മൂന്ന് ദിവസ പരിപാടിയിൽ വേൾ‌ഡ് ചെയർപേഴ്‌സൺ ഷൈന എൻ.സി. അദ്ധ്യക്ഷയാകും.കൺവെൻഷൻ സെക്രട്ടറി എ.കണ്ണദാസ്,വൈസ് ചെയർമാൻ വി.കൃഷ്‌ണകുമാർ,ട്രിവാൻഡ്രം ജയിന്റ്‌സ് ഗ്രൂപ്പ് പ്രസിഡന്റ് ജെയിംസ് പത്രോസ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.