യു.എസിലും യു .കെയിലും ഡൽഹിയിലും ചിത്രീകരണം

ss

മമ്മൂട്ടിയും മഹേഷ് നാരായണനും ആദ്യമായി ഒരുമിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഏപ്രിലിൽ ആരംഭിക്കും. കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

യു.എസിലും യു.കെയിലും ഡൽഹിയിലുമായി ചിത്രീകരണം ആരംഭിക്കാൻ ഒരുങ്ങുന്ന ചിത്രം ബിഗ് ബഡ്ജറ്റിലാണ്. കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, ആന്റോ ജോസഫ്, മഹേഷ് നാരായണൻ എന്നിവരാണ് നിർമ്മാതാക്കൾ. അതേസമയം കൊച്ചിയിൽ ടർബോയിൽ അഭിനയിക്കുകയാണ് മമ്മൂട്ടി. വൈശാഖ് സംവിധാനം ചെയ്യുന്ന ടർബോയുടെ ചിത്രീകരണം ഫെബ്രുവരിയിൽ പൂർത്തിയാവും. ടർബോയ്ക്കു ശേഷം രഞ്ജൻ പ്രമോദിന്റെ ചിത്രത്തിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിലാണ് രഞ്ജൻ പ്രമോദ് ചിത്രം നിർമ്മിക്കുന്നത്. മമ്മൂട്ടിയും രഞ്ജൻ പ്രമോദും ആദ്യമായാണ് ഒരുമിക്കുന്നത്. മാർച്ച് ആദ്യം മമ്മൂട്ടി - രഞ്ജൻ പ്രമോദ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം. മഹേഷ് നാരായണൻ ചിത്രത്തിനുശേഷം അമൽ നീരദിന്റെ ചിത്രത്തിൽ അഭിനയിക്കാനാണ് മമ്മൂട്ടി ഒരുങ്ങുന്നത്. ഭീഷ്‌മപർവ്വത്തിനു ശേഷം മമ്മൂട്ടിയും അമൽ നീരദും വീണ്ടും ഒരുമിക്കുന്നത് ബിലാലിനു വേണ്ടിയല്ല. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്നതാണ് മമ്മൂട്ടി - അമൽനീരദ് ചിത്രവും. ഒരു നവാഗത സംവിധായകന്റെ ചിത്രത്തിലും ഈ വർഷം മമ്മൂട്ടി അഭിനയിക്കുന്നുണ്ട്. അതേസമയം ഭ്രമയുഗം ആണ് റിലീസിന് ഒരുങ്ങുന്ന മമ്മൂട്ടി ചിത്രം.