kadannappalli-and-kb-gane

തിരുവനന്തപുരം: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ പ്രൈവറ്ര് സെക്രട്ടറിയായി കണ്ണൂർ എ.ഡി.എം കെ.കെ.ദിവാകരനെയും മന്ത്രി കെ.ബി.ഗണേശ് കുമാറിന്റെ പ്രൈവറ്റ് സെക്രട്ടറിയായി അച്ചൻകോവിൽ അജിത് കുമാറിനെയും നിയമിച്ചു. കെ.ഗോപിനാഥനാണ് കടന്നപ്പള്ളിയുടെ അസി. പ്രൈവറ്ര് സെക്രട്ടറി. പി.വി.സന്തോഷ് ലാൽ (പേഴ്സണൽ അസിസ്റ്രന്റ്), കെ.ഇ.പ്രേംജിത്ത് (ഷോഫർ), കെ.ശശിധരൻ നായർ (ഓഫീസ് അസിസ്റ്രന്റ്) എന്നിവരാണ് മറ്റ് സ്റ്രാഫുകൾ. ഔദ്യോഗിക വസതിയായി നിള അനുവദിച്ചെങ്കിലും അറ്റകുറ്റപ്പണി നടക്കുന്നതിനാൽ എം.എൽ.എ ഹോസ്റ്റലിലാണ് കടന്നപ്പള്ളി ഇപ്പോൾ താമസിക്കുന്നത്.

ആർ.ബാലകൃഷ്ണപിള്ളയുടെയും മുമ്പ് മന്ത്രിയായിരുന്നപ്പോൾ ഗണേശ് കുമാറിന്റെയും പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെട്ടിരുന്നയാളാണ് അച്ചൻകോവിൽ അജിത്കുമാർ. മറ്റ് സ്റ്റാഫുകളുടെ കാര്യത്തിൽ ഉത്തരവിറങ്ങിയിട്ടില്ല. ഔദ്യോഗിക വസതി വേണ്ടെന്ന നിലപാടിലായതിനാൽ ഗണേശ് അതിനുള്ള അപേക്ഷ നൽകിയിട്ടില്ല.