വർക്കല : തിരയിൽപ്പെട്ട മെക്സിക്കൻ യുവതിയെ ലൈഫ് ഗാർഡുകളും ടൂറിസം പൊലീസും ചേർന്ന് രക്ഷപ്പെടുത്തി.കഴിഞ്ഞ ദിവസം രാവിലെ 11.30ഓടെ തിരുവമ്പാടി ബ്ലാക്ക് ബീച്ചിൽ നീന്തവേയാണ് മെക്സിക്കൻ സ്വദേശിനി ആൻഡ്രിയ (28)അപകടത്തിൽപ്പെട്ടത്.200 മീറ്ററോളം കടലിലകപ്പെട്ട യുവതിയെ ശ്രമപ്പെട്ടാണ് സ്പീഡ് ബോട്ടിൽ കയറ്റി കരയ്ക്കെത്തിച്ചത്.വർക്കല ഗവ.താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ യുവതിയെ വിദഗ്ധ ചികിത്സയ്ക്കായി കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.