
തിരുവനന്തപുരം: എം.ജി.എം ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷന്റെ ഗുരുരത്നം പുരസ്കാരത്തിന് കേരള സർവകലാശാല പ്രൊഫസർ ഡോ.അച്യുത് ശങ്കർ എസ്.നായരും കേരള സെൻട്രൽ യൂണിവേഴ്‌സിറ്റി ഡീൻ ഡോ.ജി.അമൃത് കുമാറും അർഹരായി. ഫെബ്രുവരി 10ന് ആക്കുളം എം.ജി.എം സ്കൂളിൽ നടക്കുന്ന ചടങ്ങിൽ പശ്ചിമബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരങ്ങൾ നൽകും.