ആറ്റിങ്ങൽ: എൻ.സി.പി ആറ്റിങ്ങൽ മണ്ഡലം നേതൃയോഗം ദേശീയ സെക്രട്ടറി അഡ്വ.ആർ.സതീഷ് കുമാർ ഉദ്ഘാടനം ചെയ്തു.ആറ്റിങ്ങൽ ദ്വാരക ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ മണ്ഡലം പ്രസിഡന്റ് വക്കം ഗഫൂർ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന നിർവാഹക സമിതി അംഗം കെ.ശ്രീവത്സൻ,ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ.പി.മനോജ്,ബ്ലോക്ക് ജനറൽ സെക്രട്ടറി അനിൽ നാരായണൻ എന്നിവർ സംസാരിച്ചു.ഭാരവാഹികളായി വക്കം ഗഫൂർ ( പ്രസിഡന്റ്),എം.കെ.ഹരികുമാർ,ഉണ്ണി ആലപ്പുറം (വൈസ് പ്രസിഡന്റ് ),എം.സുലൈമാൻ,നിസാറുദ്ദീൻ ( ജനറൽ സെക്രട്ടറി),താഹിർ ( ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.