
തണ്ണിത്തോട് : പ്ലാന്റേഷൻ കോർപറേഷൻ ഡിവിഷനിൽ വന്യജീവികളെ വേട്ടയാടിയ കേസിൽ മുഖ്യപ്രതിയായ പുറമല പുത്തൻവീട്ടിൽ മാത്തുക്കുട്ടിയെ അറസ്റ്റുചെയ്തു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തണ്ണിത്തോടും പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ച് സ്‌ഫോടക വസ്തുക്കളും തോക്കും ഉപയോഗിച്ച് വന്യജീവികളെ വേട്ടയാടി വൻതോതിൽ ഇറച്ചി വ്യാപാരം നടത്തി വരികയായിരുന്നു. ഇയാളുടെ വീട്ടിൽ നിന്ന് നാടൻ തോക്കും സ്‌ഫോടകവസ്തുക്കളും പിടിച്ചെടുത്തു. വന്യജീവികളെ വേട്ടയാടാൻ വച്ചിട്ടുള്ള പടക്കം ഭക്ഷിച്ച് മൂന്ന് കാട്ടാനകൾ തണ്ണിത്തോട്, തേക്കുതോട് ഭാഗങ്ങളിൽ ചരിഞ്ഞിരുന്നു. കേസിലെ മറ്റുരണ്ടു പ്രതികളായ സോമരാജനും ഹരീഷും റിമാൻഡിലാണ്.