തിരുവനന്തപുരം: കേരള കാർഷിക സർവകലാശാലയുടെ പ്രസിദ്ധീകരണങ്ങൾ കേരള ഗ്രോ ബ്രാൻഡിൽ ഓൺലൈനായി ആമസോണിലൂടെയുള്ള വിൽപ്പന ഇന്ന് രാവിലെ 11 മണിക്ക് കൃഷിമന്ത്രിയുടെ ചേമ്പറിൽ നടക്കും. മന്ത്രി പി. പ്രസാദ് ഉദ്‌ഘാടനം ചെയ്യും. കാർഷികോത്പാദന കമ്മിഷണർ ഡോ. ബി. അശോക് പങ്കെടുക്കും. പാക്കേജ് ഒഫ് പ്രാക്ടീസസ് റെക്കമെന്റേഷൻ- 2024ന്റെ പ്രകാശനവും നടക്കും.