വർക്കല:കെടാകുളം ചെറുകര സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവം ഇന്ന് ആരംഭിക്കും . എല്ലാദിവസവും രാവിലെ ഗണപതിഹോമം, കഞ്ഞിസദ്യ, വൈകിട്ട് ചമയവിളക്ക്, വേൽസമർപ്പണം, വലിയഉരുളി പായസം എന്നിവ ഉണ്ടായിരിക്കും. 19 ന് 8 ന് സ്‌കന്ദപുരാണ പാരായണം , 9 ന് കലശപൂജ , കലശാഭിഷേകം ,വൈകിട്ട് 6 ന് ഉണ്ണിയപ്പം മൂടൽ , 20 ന് രാവിലെ 7 ന് പൊങ്കാല , 8 ന് സ്‌കന്ദപുരാണ പാരായണം , 8.55 ന് പൊങ്കാല നിവേദ്യം , 9.15 ന് അഷ്ടാഭിഷേകം , കാവടി അഭിഷേകം , വൈകിട്ട് 6.30 ന് പുഷ്‌പാഭിഷേകത്തോടെ ദീപാരാധന , 7.30 ന് ഭഗവതി സേവ, 8.30 ന് കാക്കാരിശ്ശി നാടകം . 21 ന് രാവിലെ 9 ന് അഭിഷേകം , യോഗീശ്വരന് മഹാനിവേദ്യം , കാവടി അഭിഷേകം , രാത്രി 8 .30ന് നൃത്താഞ്ജലി . 22 ന് വൈകിട്ട് 4 ന് പടുക്ക ഘോഷയാത്ര രാത്രി 7.05 ന് ഹിഡുംബനൂട്ട് , 8.30 ന് നൃത്ത്യസന്ധ്യ . 23 ന് രാത്രി 8 ന് സർപ്പബലി . 24 ന് രാവിലെ 5.30 ന് ഉരുൾ ഘോഷയാത്ര , ഉച്ചയ്‌ക്ക് 12 ന് അന്നദാനം , വൈകിട്ട് 4 ന് പടുക്ക ഘോഷയാത്ര , രാത്രി 8.30 ന് നാടകം . 25 ന് ഉച്ചയ്‌ക്ക് 12 ന് അന്നദാനം , രാത്രി 8 ന് അഗ്നിക്കാവടി അഭിഷേകം . 26 ന് രാവിലെ 6 ന് കാവടി ഘോഷയാത്ര.