
കോഴിക്കോട്: പട്ടാപകൽ യുവതിയുടെ മാല കവർച്ച നടത്തിയ പ്രതി പിടിയിൽ. വെസ്റ്റ്ഹിൽ പ്രവീൺ നിവാസിൽ പ്രസൂണിനെയാണ് ( 35) നടക്കാവ് പൊലീസ് ഇൻസ്പെക്ടർമാരായ പി.കെ. ജിജീഷ് , കൈലാസ് നാഥ് എസ്.ബി. എന്നിവർ ചേർന്ന് പിടികൂടിയത്. കഴിഞ്ഞ 10 നാണ് കേസിനാസ്പദമായ സംഭവം. ബിലാത്തികുളം അമ്പലത്തിനടുത്തെ റോഡിലൂടെ നടന്നു പോകുകയായിരുന്ന യുവതിയുടെ പിറകിലെത്തി 1,40,000 രൂപ വില വരുന്ന 3 പവൻ തൂക്കമുള്ള മാല പൊട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. യുവതിയുടെ നൽകിയ പരാതിയെത്തുടർന്ന് പൊലീസ് നിരവധി സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് വരികയായിരുന്നു. അന്വേഷണത്തിൽ പ്രതിയേയും വാഹനവും തിരിച്ചറിഞ്ഞ പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ ബിലാത്തികുളത്തിന് സമീപംവെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്ത് ജില്ലാ ജയിലിലേക്ക് മാറ്റി. നടക്കാവ് സബ് ഇൻസ്പെക്ടർമാരായ പി.ലീല, ബിനു മോഹൻ, ബാബു പുതുശ്ശേരി, പി.സ്. ജയേഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ എം.വി.ശ്രീകാന്ത്, കെ.പി. മുജീബ് റഹ്മാൻ സി.ഹരീഷ് കുമാർ, പി.ശ്രീജേഷ് കുമാർ, ബബിത്ത് കുറുമണ്ണിൽ എന്നിവരും ഡെപ്യൂട്ടി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളും, സൈബർ സെല്ലിലെ പൊലീസ് കാരനായ രാഹുൽ മാത്തോട്ടത്തിലുമാണ് സംഘത്തിലുണ്ടായിരുന്നത്.