psc

തിരുവനന്തപുരം: കേരള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസീൽ എൽ.ഡി ക്ലർക്ക്/ അക്കൗണ്ടന്റ്/ കാഷ്യർ/ ക്ലർക്ക് കം അക്കൗണ്ടന്റ്/ അസിസ്റ്റന്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 46/2023, 54/2022, 722/2022, 729/2022) തസ്തികയിലേക്ക് 20ന് ഉച്ചയ്ക്കുശേഷം 1.30 മുതൽ 3.15 വരെ നടത്തുന്ന അഞ്ചാംഘട്ട പൊതുപ്രാഥമിക പരീക്ഷയ്ക്ക് തിരുവനന്തപുരം ജില്ലയിലെ ഗവ.പോളിടെക്നിക്ക് കോളേജ്, മഞ്ച, നെടുമങ്ങാട് എന്ന പരീക്ഷാകേന്ദ്രത്തിൽ ഉൾപ്പെടുത്തിയിരുന്ന രജിസ്റ്റർ നമ്പർ 1684163 മുതൽ 1684402 വരെയുള്ളവർ നിലവിലെ ഹാൾടിക്കറ്റുമായി ഗവ.ടെക്നിക്കൽ ഹൈസ്‌കൂൾ, മഞ്ച, നെടുമങ്ങാട് എന്ന പരീക്ഷാകേന്ദ്രത്തിൽ ഹാജരായി പരീക്ഷ എഴുതണം. ഉദ്യോഗാർത്ഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്.എം.എസ് എന്നിവ നൽകിയിട്ടുണ്ട്.

കായികക്ഷമതാ പരീക്ഷ

വയനാട് ജില്ലയിൽ എക്‌സൈസ് വകുപ്പിൽ വനിതാ സിവിൽ എക്‌സൈസ് ഓഫീസർ (ട്രെയിനി) (കാറ്റഗറി നമ്പർ 613/2021) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് 23, 24 തീയതികളിൽ രാവിലെ 5.30ന് മാനന്തവാടി ജി.വി.എച്ച്.എസ്.എസ് സ്‌കൂൾ ഗ്രൗണ്ടിൽ ശാരീരിക അളവെടുപ്പും കായിക്ഷമതാ പരീക്ഷയും നടത്തും. കായികക്ഷമതാ പരീക്ഷയിൽ വിജയിക്കുന്നവർക്ക് അന്നേദിവസം തന്നെ പി.എസ്.സി വയനാട് ജില്ലാ ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധനയും നടത്തും.
തിരുവനന്തപുരം ജില്ലയിൽ എക്‌സൈസ് വകുപ്പിൽ വനിതാ സിവിൽ എക്‌സൈസ് ഓഫീസർ (ട്രെയിനി) (കാറ്റഗറി നമ്പർ 613/2021, 578/2021, 181/2022) തസ്തികയിലേക്ക് 23, 24 തീയതികളിൽ രാവിലെ 5.30ന് കൊല്ലം, കൊട്ടിയം, എം.എം എൻ.എസ്.എസ് കോളേജ് ഗ്രൗണ്ടിൽ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നടത്തും.

സർട്ടിഫിക്കറ്റ് പരിശോധന

ആരോഗ്യ വകുപ്പിൽ കോബ്ലർ - ഒന്നാം എൻ.സി.എ- എൽ.സി/ എ.ഐ (കാറ്റഗറി നമ്പർ 32/2021) തസ്തികയിലേക്ക് 22ന് രാവിലെ 10.30 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ കോബ്ലർ (കാറ്റഗറി നമ്പർ 51/2022) തസ്തികയിലേക്ക് 22 ന് രാവിലെ 10.30ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
കെ.എസ്.ഇ.ബി ലിമിറ്റഡിൽ സബ് എൻജിനിയർ (സിവിൽ) (കാറ്റഗറി നമ്പർ 403/2022) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവരിൽ സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയാക്കാത്തവർക്ക് 23ന് രാവിലെ 10.30ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.

വകുപ്പുതല വാചാ പരീക്ഷ

2023 ഡിസംബർ 15, 22 തീയതികളിൽ കാഴ്ചപരിമിതരായ ഉദ്യോഗസ്ഥർക്കായി നടത്തിയ വകുപ്പുതല വാചാപരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം പി.എസ്.സി വെബ്‌സൈറ്റിൽ.
2024 ജനുവരി വകുപ്പുതല പരീക്ഷയുമായി ബന്ധപ്പെട്ട് കാഴ്ചപരിമിതരായ ഉദ്യോഗസ്ഥർക്കായി നടത്തുന്ന വാചാപരീക്ഷകൾക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. അപേക്ഷ ഫോറം പി.എസ്.സി വെബ്സൈറ്റിൽ. അവസാന തീയതി ഫെബ്രുവരി 21. അപേക്ഷകൾ ജോയിന്റ് സെക്രട്ടറി, ഡിപ്പാർട്ട്‌മെന്റൽ ടെസ്റ്റ് വിഭാഗം, കേരള പബ്ലിക് സർവീസ് കമ്മിഷൻ, പട്ടം, തിരുവനന്തപുരം, പിൻ-695004 എന്ന വിലാസത്തിൽ അയയ്ക്കണം .