
പരീക്ഷാഫലം
ജൂലായിൽ നടത്തിയ നാലാം സെമസ്റ്റർ ബി.കോം കൊമേഴ്സ് വിത്ത് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (റെഗുലർ - 2021 അഡ്മിഷൻ, ഇംപ്രൂവ്‌മെന്റ്/ സപ്ലിമെന്ററി - 2020 അഡ്മിഷൻ, സപ്ലിമെന്ററി - 2018 & 2019 അഡ്മിഷൻ, മേഴ്സിചാൻസ് - 2014, 2017 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 27 വരെ ഓൺലൈനായി അപേക്ഷിക്കാം.
പരീക്ഷ
ഒന്നാം സെമസ്റ്റർ ബി.വോക് ട്രാവൽ ആൻഡ് ടൂറിസം പരീക്ഷ 22 മുതൽ ആരംഭിക്കും.
ടൈംടേബിൾ
ബി.ടെക് അഞ്ചാം സെമസ്റ്റർ കോഴ്സ് കോഡിൽ വരുന്ന പാർട്ട് ടൈം റീസ്ട്രക്‌ചേർഡ് കോഴ്സിന്റെ മൂന്ന് (2023 ഡിസംബർ) അഞ്ച് (2023 സെപ്തംബർ) സെമസ്റ്ററുകളുടെ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.