തിരുവനന്തപുരം: കേരള സർവകലാശാലാ വിദ്യാഭ്യാസ പഠന വകുപ്പ് വിദ്യാഭ്യാസ വിചക്ഷണനായിരുന്ന പ്രൊഫ. എ.സുകുമാരൻ നായർ അനുസ്മരണം സംഘടിപ്പിച്ചു.വകുപ്പ് മേധാവി ഡോ.ബിന്ദു ടി.വി അദ്ധ്യക്ഷത വഹിച്ചു.പ്രൊഫ. ജേക്കബ് മാത്യു,പ്രൊഫ. നാരായണ പിള്ള, ഡോ.വി.എം.ശശികുമാർ,ഡോ.എം.എസ്.ഗീത,ഡോ.മധു ബാല,ഡോ.ജോജുജോൺ, ഡോ.വിജയകുമാരി,ഡോ.ബിന്ദു ഡി,ഡോ.ദിവ്യ സി.സേനൻ എന്നിവർ സംസാരിച്ചു.
എം.ജി.സർവകലാശാല വൈസ് ചാൻസലർ, കേരളസർവകലാശാല പ്രോ വൈസ് ചാൻസലർ, കേരള സർവകലാശാല വിദ്യാഭ്യാസ പഠന വകുപ്പിലെ അദ്ധ്യാപകൻ, സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് എഡ്യൂക്കേഷൻ, സയൻസ് ആന്റ് ടെക്‌നോളജി എന്നീ ചാരിറ്റബിൾ സൊസൈറ്റികളുടെ ചെയർമാൻ എന്നീ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചിരുന്നു. എം.ജി.സർവകലാശാല വൈസ് ചാൻസലർ ആയിരുന്നപ്പോഴാണ് സ്‌കൂൾ ഒഫ് പെഡഗോഗിക്കൽ സയൻസ് ആരംഭിച്ചത്.