
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള പാർട്ടി പ്രകടനപത്രികയിലേക്ക് പൊതുജനങ്ങളിൽനിന്ന് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും തേടി കെ.പി.സി.സി. പ്രവർത്തക സമിതിയംഗവും എ.ഐ.സി.സി മാനിഫെസ്റ്റോ കമ്മിറ്റി അംഗവുമായ ഡോ.ശശി തരൂർ എം.പി, കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി എന്നിവർ 21ന് വൈകിട്ട് 3ന് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുത്ത് പൊതുജനാഭിപ്രായങ്ങളും നിർദ്ദേശങ്ങളും കേൾക്കും. വ്യക്തികൾ, സംഘടനകൾ,യുവജനങ്ങൾ, വ്യത്യസ്ത മേഖലയിൽ പ്രവർത്തിക്കുന്നവർ ഉൾപ്പെടെ എല്ലാവർക്കും അഭിപ്രായങ്ങൾ പങ്കുവയ്ക്കാം നിർദ്ദേശങ്ങൾ പ്രകടനപത്രികയിൽ ഉൾപ്പെടുത്തും. ജനകീയ മാനിഫെസ്റ്റോ ആയിരിക്കും കോൺഗ്രസിന്റേതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു.