
നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിൽ മഹാത്മ ഗാന്ധി സന്ദർശനം നടത്തിയതിന്റെ 87ാം വാർഷികം ആചരിച്ചു. ഗാന്ധിമിത്ര മണ്ഡലവും പി.ഗോപിനാഥൻ നായർ നാഷണൽ ഫൗണ്ടേഷനും ലോക് സേവ ട്രസ്റ്റും സംയുക്തമായി മാധവി മന്ദിരത്തിൽ സംഘടിപ്പിച്ച ഗാന്ധികലോത്സവം ജി.ആർ. പബ്ളിക്സ്കൂൾ മാനേജിംഗ് ട്രസ്റ്റി അഡ്വ. ആർ.എസ്. ഹരികുമാർ ഉദ്ഘാടനം ചെയ്തു. ഗാന്ധിമിത്ര മണ്ഡലം ചെയർമാൻ അഡ്വ. ബി. ജയചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. ഇലിപ്പോടുകോണം വിജയൻ, ബിനു മരുതത്തൂർ, കെ.കെ.ശ്രീകുമാർ, സുദേവൻ, അസ്ഹർ പാച്ചല്ലൂർ, അഡ്വ.എസ്.കെ. അരുൺ, അഡ്വ. അക്ബർ, വിശ്വനാഥൻ, രാജശേഖരൻ നായർ, പ്രഭാകരൻ നായർ എന്നിവർ പങ്കെടുത്തു.