
തിരുവനന്തപുരം: താപനില വർദ്ധിക്കുന്ന സാഹചര്യത്തിൽ വഴിയോരക്കച്ചവടക്കാർക്ക് കുടകൾ വിതരണം ചെയ്ത് കിംസ് ഹെൽത്ത്. വെട്ടുകാട്,വേളി മേഖലയിൽ മത്സ്യ,പച്ചക്കറി വില്പന നടത്തുന്ന 100 കച്ചവടക്കാർക്കാണ് കുടകൾ നൽകിയത്.മേയർ ആര്യാ രാജേന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. കൊച്ചുവേളി സെന്റ് ജോസഫ് ഇടവക വികാരി ഫാ.ടോണി ഹാംലെറ്റ്,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ക്ലൈനസ് റൊസാരിയോ,കിംസ് ഹെൽത്ത് എച്ച്.സി.പി ആൻഡ് ആർ.സി.എം ഗ്രൂപ്പ് ഹെഡ് വൈ.ആർ.വിനോദ്, എച്ച്.സി.പി ഡെപ്യൂട്ടി ജനറൽ മാനേജർ അനിൽ പോൾ ജേക്കബ്, കിംസ് ഹെൽത്ത് കാൻസർ സെന്റർ സീനിയർ മാനേജർ അനീഷ് മാത്യു സ്‌കറിയ,സി.എസ്.ആർ വിഭാഗം എക്‌സിക്യൂട്ടിവ് എം. മിഥുൻ ദാസ് എന്നിവർ പങ്കെടുത്തു.