
നെടുമങ്ങാട് : ആനാട് ഗ്രാമപഞ്ചായത്തിലെ കൊല്ല ഗവ.എൽ.പി സ്‌കൂളിനു വേണ്ടി ആധുനിക രീതിയിൽ നിർമ്മിക്കുന്ന കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം ഡി.കെ മുരളി എം.എൽ.എ നിർവഹിച്ചു. പൊതുവിദ്യാഭ്യാസ പ്ലാൻ ഫണ്ടിൽ നിന്ന് ഒരു കോടി രൂപ ചെലവിട്ടാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്.ആനാട് പഞ്ചായത്ത് പ്രസിഡന്റ് എൻ.ശ്രീകല അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് വി.അമ്പിളി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പാണയം നിസാർ,വാർഡ് മെമ്പർമാരായ ടി.ആർ ചിത്രലേഖ, വേങ്കവിള സജി, ലീലാമ്മ ടീച്ചർ, ഇരിഞ്ചയം സനൽ, കൊല്ലങ്കാവ് അനിൽ, ബിന്ദു മാധവ്, കുമാരി ഗംഗ, ആർ.അനിൽ കുമാർ, സജിം കൊല്ല, ജി. ഷൈജു, അശ്വതി രഞ്ജിത്, പി.സന്തോഷ്, ഫ്‌ളോറി ജെയിൻ തുടങ്ങിയവർ പങ്കെടുത്തു. പൊതുമരാമത്ത് അസി.എക്സി.എൻജിനിയർ എ.സജീം റിപ്പോർട്ട് അവതരിപ്പിച്ചു.