
തിരുവനന്തപുരം: കെ.എസ്.ഇ.ബിയിൽ ജീവനക്കാരുടെ പ്രൊമോഷനുകൾ നിയമാനുസൃതം നടപ്പാക്കാൻ വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടിയുമായി വർക്കേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു.) നേതാക്കൾ നടത്തിയ ചർച്ചയിൽ ധാരണയായി. ജീവനക്കാരുടെ ഡി.എ കുടിശിക,വിരമിക്കൽ ആനുകൂല്യം എന്നിവ പൂർണ്ണമായി നൽകണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. ജീവനക്കാരുടെയും പെൻഷൻകാരുടെയും പെൻഷൻ സുരക്ഷ ഉറപ്പാക്കാനായി ഒപ്പുവച്ച ത്രികക്ഷി കരാറിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായ ഏകപക്ഷീയമായ ഉത്തരവുകൾ റദ്ദാക്കുമെന്ന് മന്ത്രി ഉറപ്പു നൽകി. അസോസിയേഷൻ പ്രസിഡന്റ് എളമരം കരിം, ജനറൽ സെക്രട്ടറി എസ്.ഹരിലാൽ എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്.