veena-vijayan

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനും എക്സാലോജിക് കമ്പനിക്കും മൂന്നുവർഷം മുമ്പ് ഒരുലക്ഷം രൂപ വീതം പിഴ ചുമത്തിയതായി റിപ്പോർട്ട്. കമ്പനി രജിസ്ട്രേഷൻ ചട്ടങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കമ്പനി രജിസ്ട്രാറാണ് പിഴയിട്ടത്.

രജിസ്ട്രേഡ് ഓഫീസിന് വന്ന മാറ്റം അറിയിക്കാത്തതാണ് പിഴ ചുമത്താൻ കാരണം. കോവിഡ് സാഹചര്യത്തെത്തുടർന്നാണ് മാറ്റം എന്നാണ് കമ്പനിയുടെ വിശദീകരണം. കമ്പനീസ് ആക്ട് സെക്ഷൻ 454 (1)​,​ (3)​ എന്നിവ പ്രകാരമാണ് പിഴയിട്ടത്.