പോത്തൻകോട് : സംസ്ഥാനത്ത് അടുത്തമാസത്തോടെ 5 ലക്ഷം വീടുകൾ പൂർത്തിയാകുമെന്നും ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും ഇത്രയധികം വീടുകൾ നൽകിയിട്ടില്ലെന്നും എം.ബി.രാജേഷ് പറഞ്ഞു. കാട്ടായിക്കോണം വാർഡിലെ മങ്ങാട്ടുകോണത്ത് നവീകരിച്ച ലക്ഷംവീട് കോളനിയുടെ ഉദ്ഘാടനവും പൊതുപഠനമുറി നിർമ്മാണോദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി. മേയർ ആര്യ രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, കൗൺസിലർ ഡി.രമേശൻ, മേടയിൽ വിക്രമൻ, എസ്.എസ്. ശരണ്യ, കൗൺസിലർമാരായ ഡി.ആർ. അനിൽ, എം.ബിനു, എൽ.എസ്. കവിത, സി.ഡി.എസ് ചെയർപേഴ്സൺ സിന്ധു ശശി, സൂപ്രണ്ടിംഗ് എൻജിനിയർ ആർ. സജീഷ്, അരുൺ കാട്ടായിക്കോണം തുടങ്ങിയവർ സംസാരിച്ചു.