
വെഞ്ഞാറമൂട്: വിവിധാവശ്യങ്ങൾ ഉന്നയിച്ച് കേരള ആംബുലൻസ് ഡ്രൈവേഴ്സ് ആൻഡ് ടെക്നിഷ്യൻസ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികൾ മന്ത്രി കെ.ബി.ഗണേഷ് കുമാറിന് നിവേദനം നൽകി.കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് മന്ത്രിയുടെ ഓഫീസിലെത്തിയാണ് നിവേദനം നൽകിയത്.കെ.എ.ഡി.ടി.എ സംസ്ഥാന പ്രസിഡന്റ് അജിൽ മണിമുത്ത്,സംസ്ഥാന സെക്രട്ടറി അബിലാഷ് പാങ്ങോട്,സംസ്ഥാന ട്രഷർ ജലീൽ വെഞ്ഞാറമൂട്,ജോയിന്റ് സെക്രട്ടറി ഷിജു പത്തനാപുരം,മാത്യൂ പുനലൂർ എന്നിവരാണ് മന്ത്രിക്ക് നിവേദനം നൽകിയത്.ആവശ്യങ്ങൾ പഠിച്ച ശേഷം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകിയതായും ഭാരവാഹികൾ അറിയിച്ചു.