വക്കം: കടയ്ക്കാവൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ വക്കം ഗ്രാമപഞ്ചായത്ത് 12-ാം വാർഡിൽ ഉൾപ്പെട്ട പ്രദേശങ്ങളിൽ മോഷണം വ്യാപകമാകുന്നതായി പരാതി.കഴിഞ്ഞ ദിവസം ഏറൽമുക്കിൽ പുതിയ വീട് നിർമ്മാണം നടക്കുന്ന ബാബുവിന്റെ വസ്തുവിൽ നിന്ന് കിണറ്റിലെ മോട്ടോറും,തൊട്ടടുത്ത വീട്ടിലെ മോട്ടോറിന്റെ വയറുകളും മോഷണം പോയി. പ്രദേശത്ത് പൊലീസ് പെട്രോളിംഗ് ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.