തിരുവനന്തപുരം: ജോൺ കോക്സ് മെമ്മോറിയൽ സി.എസ്.ഐ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി കണ്ണമ്മൂലയും ആൽഫ ക്ലാസ് റൂംസ് എൻട്രൻസ് കോച്ചിംഗ് സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന ഇന്റർ സ്കൂൾ ക്വിസ് മത്സരം 20ന് രാവിലെ 9ന് കോളേജ് ക്യാമ്പസിൽ നടക്കും. കാട്ടാക്കട, നെയ്യാറ്റിൻകര, തിരുവനന്തപുരം താലൂക്കുകളിലെ പ്ലസ് ടു വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു നടക്കുന്ന സ്റ്റാർക്വിസ് ട്രക്ക് 2024 എന്ന ക്വിസ് മത്സരത്തിൽ ഫൈനൽ റൗണ്ടിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം കിട്ടുന്നവർക്ക് യഥാക്രമം 15,000 രൂപ, 10000 രൂപ, 5000 രൂപയും സ്കൂളിന് മൊമെന്റോയും നൽകും. ഫൈനൽ റൗണ്ടിലെ വിജയികൾക്ക് നീറ്റ്, കീം, ജെ. ഇ. ഇ പ്രവേശന പരീക്ഷ വീണ്ടും എഴുതുന്നതിന് റിപ്പീറ്റഡ് ബാച്ച് കോച്ചിംഗ് ഫീസ് സൗജന്യമായിരിക്കും.