a

കടയ്ക്കാവൂർ: സമ്പൂർണ ശുചിത്വമിഷന്റെ ഭാഗമായി നെടുങ്ങണ്ട എസ്.എൻ.വി ഹയർസെക്കൻഡറി സ്കൂളിൽ അഞ്ചുതെങ്ങ് പഞ്ചായത്ത്‌ നിർമ്മിച്ച 'തുമ്പൂർ മുഴി' വി.ശശി എം.എൽ.എ ഉദ്ഘാടനം ചെയ്തു.അതോടൊപ്പം എൻ.എസ്.എസ് വോളന്റിയേഴ്‌സ് സ്കൂളിൽ നിർമ്മിച്ച 'സ്നേഹാരാമം' ജില്ലാപഞ്ചായത്ത് വൈസ്‌ പ്രസിഡന്റ് അഡ്വ.ഷൈലജാ ബീഗം ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് വി.ലൈജു അദ്ധ്യക്ഷനായി. വാർഡ് മെമ്പർമാർ, ബ്ലോക്ക്‌ മെമ്പർ, ശുചിത്വ മിഷൻ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.