
കല്ലമ്പലം:തോട്ടക്കാട് വടക്കോട്ട്കാവിൽ പ്രവർത്തിക്കുന്ന ശ്രീധർമ്മശാസ്താ സേവാസമിതി 500 തവണ വിവിധ അനാഥാലയങ്ങളിൽ ഭക്ഷണം നൽകി.അന്നം പുണ്യം പദ്ധതി അഞ്ഞൂറാംഘട്ടം തികച്ചതിന്റെ ആഘോഷങ്ങൾ മൃതൃമമല സ്നേഹതീരം അഗതി മന്ദിരത്തിൽ നടന്നു.സ്നേഹതീരം അഗതി മന്ദിരത്തിലെ അന്തേവാസികൾക്ക് ഒപ്പം ശ്രീധർമ്മശാസ്താ സേവാ സമിതിയുടെ ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്ത ചടങ്ങിൽ വിവിധ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തികളെ ആദരിച്ചു.തുടർന്ന് സ്നേഹതീരം അഗതിമന്ദിരത്തിലെ അന്തേവാസികൾക്ക് ഭക്ഷണവും, മധുര പലഹാരങ്ങളും,വസ്ത്രങ്ങളും വിതരണം ചെയ്തു.വടക്കോട്ടുകാവിൽ അയ്യപ്പൻ കോണത്ത് സരസ്വതി വിലാസത്തിൽ.അഖിലേഷ് ( കൊച്ചുകുട്ടൻ ) എന്ന യുവാവിന്റെ ചികിത്സക്കായി കലേശൻ ഒരു ലക്ഷം രൂപയും, അനിൽ രാജ് പതിനായിരം രൂപയും ധനസഹായം നൽകി.