വക്കം: നിലയ്ക്കാമുക്ക് ഗവൺമെന്റ് യു.പി.എസിൽ സ്കൂൾ വികസന മാനേജ്മെന്റ് കമ്മിറ്റി യോഗം ചേർന്നു.സ്കൂൾ അങ്കണത്തിൽ നടന്ന യോഗത്തിൽ പൂർവ വിദ്യാർത്ഥികൾ,പി.ടി.എ അംഗങ്ങൾ,ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.പ്രവീൺകുമാർ (ചെയർമാൻ ),ഷീല (വൈസ് ചെയർപേഴ്സൺ ),ഷിബു കടയ്ക്കാവൂർ (കൺവീനർ ), ദിലീപ്.ടി (ജോയിന്റ് കൺവീനർ ) എന്നിവർ അടങ്ങിയ 15 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിച്ചു.