
വെഞ്ഞാറമൂട്: പുല്ലമ്പാറ ഗ്രാമപഞ്ചായത്ത് രണ്ട് വികസന സെമിനാർ തേമ്പാമൂട് ആനക്കുഴി അഹമ്മദ് പിള്ള മെമ്മോറിയൽ ഹാളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി.രാജേഷിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പ്ലാനിംഗ് ഓഫീസർ വി.എസ്.ബിജു ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബി.അസീനാബീവി,ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വൈ.വി.ശോഭകുമാർ,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ആർ.അശ്വതി,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ബി.ശ്രീകണ്ഠൻ,ഇ.എ.മജീദ്,എൽ.ശുഭ,ബ്ലോക്ക് മെമ്പർ സുഹ്റ സലീം,ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ബിന്ദു,പുല്ലമ്പാറ ദിലീപ്,ലൈല ബീവി.പി, കോമളവല്ലി.പി,റാണി.പി.ബി,നസീർ അബൂബക്കർ,അജി.പി,പ്രിയ കെ.എസ്,എസ്.ഷീല,ഷാജഹാൻ,സി.ഡി.എസ് ചെയർപേഴ്സൺ പ്രീത മനോജ്,ആർ.മുരളി,അശോക് കുമാർ,എം.എ. ജഗ്ഫർ,സജീർഖാൻ തുടങ്ങിയവർ സംസാരിച്ചു.സുനിൽ.പി നന്ദി പറഞ്ഞു.