മുടപുരം : മുരുക്കുംപുഴ വെയിലൂർ ഗവ. ഹൈസ്‌കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് വേണ്ടി മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു.നാഷണൽ സർവീസ് സ്‌കീം മാസ്റ്റർ ട്രെയിനറായ ബ്രഹ്മനായകം മഹാദേവൻ മോട്ടിവേഷൻ ക്ലാസ് നയിച്ചു. പി.ടി .എ പ്രസിഡന്റ് എസ്.ശാലിനി അദ്ധ്യക്ഷത വഹിച്ചു.ഹെഡ്മിസ്ട്രസ് എ.എസ് .അനിത ബായി , സ്റ്റാഫ് സെക്രട്ടറി എസ്.ശ്രീശങ്കർ,സീനിയർ അസിസ്റ്റന്റ് എസ്. സജീന ഷാഫി,എസ്.ആർ.ജി കൺവീനർ ജെ.എം.റഹിം, അദ്ധ്യാപകരായ ബീന.ഐ,മഞ്ജുഷ.ഒ എന്നിവർ സംസാരിച്ചു.