തിരുവനന്തപുരം: സായി നാഷണൽ അക്കാഡമിയുടെ ഗോൾഫ് സെലക്ഷൻ ട്രയൽസ് 20ന് നടക്കും. രാവിലെ 8.30മുതൽ 12.30വരെ കവടിയാറിലെ നാഷണൽ ഗോൾഫ് അക്കാഡമിയിലാണ് ട്രയൽസ്.8 മുതൽ 14 വയസ് വരെയുള്ള കുട്ടികൾക്കാണ് അവസരം.പങ്കെടുക്കാൻ താല്പര്യമുള്ള കുട്ടികൾ രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോയും വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി എത്തണം.തിരഞ്ഞെടുക്കുന്ന കുട്ടികൾക്ക് സൗജന്യ പരിശീലനം നൽകും.ഫോൺ: 8893888490.